ട്വിറ്ററിന് വരുമാനത്തേക്കാൾ‍ ചിലവ് കൂടുതലെന്ന് ഇലോണ്‍ മസ്‌ക്


ട്വിറ്ററിന് സാമ്പത്തിക ആരോഗ്യം കൈവരിക്കേണ്ടതുണ്ടെന്ന് ഇലോൺ മസ്‌ക്. ഇപ്പോൾ‍ ചെലവുകൾ‍ വരുമാനത്തേക്കാൾ‍ കൂടുതലാണെന്നും മസ്‌ക് പറഞ്ഞു. ആദ്യമായി ട്വിറ്റർ‍ ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം പറഞ്ഞത്.

മസ്‌കിന്റെ വാക്കുകൾ‍ ട്വിറ്ററിലെ ജോലി വെട്ടികുറക്കലിലേക്കാണ് വിരൽ‍ ചൂണ്ടുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ‍ അഭിപ്രായപ്പെടുന്നത്. ഭാവിയിൽ‍ പിരിച്ചുവിടലുകൾ‍ ആസൂത്രണം ചെയ്തിട്ടുണ്ടോ എന്ന ജീവനക്കാരുടെ ചോദ്യത്തിന്. അത് സാഹചര്യങ്ങൾ‍ അനുസരിച്ചിരിക്കുമെന്നും കമ്പനിക്ക് ആരോഗ്യം ലഭിക്കേണ്ടതുണ്ടെന്നുമാണ് മസ്‌ക് മറുപടി നൽ‍കിയത്.

ആളുകളുടെ എണ്ണം കുറച്ച് യുക്തിസഹമാക്കേണ്ടതുണ്ടെന്നും അല്ലെങ്കിൽ‍ ഭാവിയിൽ‍ ട്വിറ്ററിന് വളരാന്‍ കഴിയില്ലെന്നും മസ്‌ക് പറഞ്ഞു. വർ‍ക്ക് ഫ്രം ഹോം സെറ്റപ്പ്, ബൈഔട്ട് ഡീൽ‍ എന്നിവയെക്കുറിച്ചും മീറ്റിംഗിൽ‍ മസ്‌ക് സംസാരിച്ചു.

ഇപ്പോൾ‍ പിരിച്ചുവിടൽ‍ പദ്ധതിയിലില്ലെന്ന് സിഇഒ പരാഗ് അഗർ‍വാൾ‍ മുമ്പ് ട്വിറ്റർ‍ ജീവനക്കാർ‍ക്ക് ഉറപ്പ് നൽ‍കിയിരുന്നു. ട്വിറ്റർ‍ കരാർ‍ നിലവിൽ‍ വന്നാൽ‍, മസ്‌ക് അഗർ‍വാളിനെ പുറത്താക്കിയേക്കുമെന്നും റിപ്പോർ‍ട്ടുകൾ‍ ഉണ്ടായിരുന്നു. എന്നാൽ‍ ജോലി നഷ്ടപ്പെടുമെന്ന ഭയമില്ലെന്നാണ് പരാഗിന്റെ നിലപാട്.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed