ട്രംപിന്റെ ട്വിറ്റർ‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്‌ക്


അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾ‍ഡ് ട്രംപിന്റെ ട്വിറ്റർ‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്‌ത നടപടിയിൽ പ്രതികരിച്ച് ശതകോടീശ്വരൻ‍ ഇലോൺ മസ്‌ക്. ട്രംപിന്റെ ട്വിറ്റർ‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാർ‍മികവും മണ്ടത്തരവുമാണെന്നും താൻ ട്വിറ്റർ‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ ട്വിറ്റർ‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിൻ‍വലിക്കുമെന്നും അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്നും മസ്‌ക് സൂചന നൽ‍കി.

ഫിനാൻഷ്യൽ‍ ടൈംസിന്റെ ‘ഫ്യൂചർ‍ ഓഫ് ദ കാർ‍’ കോൺഫറൻസിൽ‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്. താൻ‍ ട്വിറ്റർ‍ ഏറ്റെടുത്ത് കഴിഞ്ഞാൽ‍ താൽ‍ക്കാലികമായി അക്കൗണ്ടുകൾ‍ സസ്‌പെൻഡ് ചെയ്യുകയേ ഉള്ളൂവെന്നും പെർ‍മനന്റ് ആയി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നും മസ്‌ക് സൂചന നൽ‍കുന്നുണ്ട്. വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകൾ‍ പങ്കുവെച്ചതിനായിരുന്നു ട്രംപിന്റെ ട്വിറ്റർ‍ അക്കൗണ്ട് സസ്‌പെൻഡ് ചെയ്തത്.

You might also like

Most Viewed