കൊറോണ വ്യാപനം : ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും നൽകുമെന്ന് മൈക്രോസോഫ്റ്റ് സിഇഒ


ന്യൂഡൽഹി : കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല. ഇന്ത്യയ്ക്ക് സഹായം നൽകാൻ തീരുമാനിച്ചതിന് അമേരിക്കൻ ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു നദെല്ലയുടെ പ്രതികരണം.

ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഹൃദയഭേദകമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് മുഴുവൻ പിന്തുണയുമായി മുന്നോട്ട് വന്ന അമേരിക്കയോട് നന്ദിയറിയിക്കുന്നു. തുടർന്നും മൈക്രോസോഫ്റ്റ് തങ്ങളുടെ സാങ്കേതിക വിദ്യയും വിഭവങ്ങളും കൊറോണ പ്രതിരോധത്തിനായി സഹായിക്കാൻ വിനിയോഗിക്കുമെന്നും ക്രിട്ടിക്കൽ ഓക്‌സിജൻ കോൺസൻട്രേഷൻ ഡിവൈസസ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നൽകാൻ സഹായിക്കുമെന്നും നദെല്ല അറിയിച്ചു.

ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും രംഗത്തെത്തിയിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ അമേരിയ്ക്കയ്ക്ക് ഇന്ത്യ നൽകിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നുമാണ് ബൈഡൻ ട്വീറ്റ് ചെയ്തത്. അമേരിക്ക ഇതിനോടകം അഞ്ച് ടൺ ഓക്‌സിജൻ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. കൂടാതെ 300 ഉപകരണങ്ങൾ ഉടൻ തന്നെ ഇന്ത്യയിലെത്തും.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed