പ്രാണവായുവില്ലാതെ ഇന്ത്യയിൽ വീണ്ടും 8 മരണം


ഗുരുഗ്രാം: രാജ്യത്ത് പ്രാണവായു ലഭിക്കാതെ മരിച്ചുവീഴുന്ന സംഭവങ്ങൾ തുടരുന്നു. ഹരിയാനയിലെ രണ്ടു ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ എട്ട് രോഗികൾ കൂടി മരണത്തിന് കീഴടങ്ങി. റെവാരിയിലെ വിരാട് ആശുപത്രിയിൽ നാൽ പേരും ഗുരുഗ്രാമിലെ കതൂരിയ ആശുപത്രിയിൽ നാൽ പേരുമാണ് മരിച്ചത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. 

ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് അധികൃതരെ വിവരം അറിയിച്ചിരുന്നുവെന്നാണ് ആശുപത്രി മാനേജ്മെന്‍റ് വ്യക്തമാക്കുന്നത്. ഒരു ദിവസത്തെ ആശുപത്രിയുടെ പ്രവർത്തനത്തിന് നിലവിൽ 300 സിലിണ്ടറുകൾ ആവശ്യമാണെന്നാണ് ആശുപത്രികൾ പറയുന്നത്. നൂറിലേറെ കോവിഡ് രോഗികൾ രണ്ടു ആശുപത്രികളിലും ഉണ്ട്. ഇവർക്ക് പുറമേ ഓക്സിജൻ ആവശ്യമുള്ള മറ്റ് രോഗികൾ കൂടി ചേരുന്പോൾ പ്രതിസന്ധി ഗുരുതരമാകും.

You might also like

Most Viewed