തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2023ന്റെ ആദ്യമൂന്ന് മാസങ്ങളിൽ 10221 പരിശോധനകൾ നടത്തിയതായി റിപ്പോർട്ട്


ബഹ്റൈനിൽ തൊഴിൽ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് 2023ന്റെ ആദ്യമൂന്ന് മാസങ്ങളിൽ 10221 പരിശോധനകളാണ് എൽഎംആർഎ അധികൃതർ നടത്തിയതെന്ന് എൽഎംആർഎ സിഇഒ നൗഫ് ജംഷീർ അറിയിച്ചു. പരിശോധനകളിൽ പിടിയിലായ 1093 പേരെ നാട് കടത്തി.  കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 182 പേരെ മാത്രമായിരുന്നു പരിശോധനകളിൽ പിടികൂടിയിരുന്നത്.

598 തൊഴിൽ കുറ്റകൃത്യങ്ങളാണ് ഈ വർഷത്തെ ആദ്യമൂന്ന് മാസം കണ്ടെത്തിയത്. എൽഎംആർഎയുടെ ഉപഭോക്തസേവന കേന്ദ്രങ്ങളിൽ 69,000 പേരാണ് ആദ്യ മൂന്ന് മാസങ്ങളിൽ വിവിധ സേവനങ്ങൾ തേടിയെത്തിയത്. ഇവിടെയുള്ള കാൾ സെന്ററിൽ 2,37,230 കാളുകളാണ് സ്വീകരിക്കപ്പെട്ടതെന്നും സിഇഒ അറിയിച്ചു. 

article-image

്ിപപ

You might also like

Most Viewed