ഇന്ത്യൻ സ്‌കൂൾ തരംഗ് ഫിനാലെ ഇന്ന് വൈകീട്ട് അരങ്ങേറും


ഇന്ത്യൻ സ്‌കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലെ ഇന്ന് വൈകീട്ട് അരങ്ങേറും. ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിലെ വേദിയിൽ വൈകീട്ട് 5 മുതൽ 11 മണി വരെയാണ് പരിപാടികൾ അരങ്ങേറുക. യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ ഫിനാലെയിൽ വീണ്ടും അവതരിപ്പിക്കും. നേരത്തെ സമ്മാനാർഹമായ അറബിക് ഡാൻസ്,ഫോക് ഡാൻസ്,സിനിമാറ്റിക് ഡാൻസ്‌, വെസ്റ്റേൺ ഡാൻസ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകൾക്കും സമ്മാനദാനവും നടക്കും.

നാളെയും മറ്റന്നാളുമായി നടക്കുന്ന മെഗാഫെയറിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും സ്കൂൾ ഭരണസമിതി അറിയിച്ചു. ടിക്കറ്റ് മൂലം നിയന്ത്രിച്ചിരിക്കുന്ന ഫെയറിന്റെ ആദ്യദിവസം സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം. സച്ചിൻ വാര്യർ,ആവണി,വിഷ്ണു ശിവ,അബ്ദുൽ സമദ് എന്നീ ഗായകരും ഇവർക്കൊപ്പം ഒത്തുചേരും. 25നു ബോളിവുഡ്‌ ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും.നാഷണൽ സ്റ്റേഡിയത്തിനു സമീപമാണ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ നിന്നും സ്‌കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഉണ്ടാകും. സ്‌കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്‌കൂൾ അധികൃതർ അറിയിച്ചു.

article-image

a

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed