ഓണാഘോഷവും കുടുംബ സംഗമവും മന്ത്രി വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു

ബഹ്‌റൈൻ കോട്ടയം പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രി വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. സെഗയ്യ കെസിഎ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കോട്ടയം പ്രവാസി ഫോറം പ്രസിഡന്റ് ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ഫോറം ജനറൽ സെക്രട്ടറി ഷിബു എബ്രഹാം സ്വാഗതം പറഞ്ഞു. അമ്പളിക്കുട്ടൻ മുഖ്യ പ്രഭാഷണം നടത്തി. ഓണസദ്യയിൽ എഴുനൂറോളം പേർ പങ്കെടുത്തു. പഞ്ചാരിമേളം, ഭരതനാട്യം, നാടോടി നൃത്തം, സഹൃദയ കലാസംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ, കവിതാ പാരായണം, മിന്നൽ ബീറ്റ്സ് അവതരിപ്പിച്ച ഗാനമേള തുടങ്ങി ഗൃഹാതുരത്വം ഉണർത്തിയ ഒട്ടേറെ പരിപാടികളും ഇതോടപ്പം അരങ്ങേറി.
ഐസിആർഎഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, കേരളീയ സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സോമൻ ബേബി, ബഹ്റൈൻ പ്രതിഭ പ്രസിഡൻ്റ് ജോയ് വെട്ടിയാടൻ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ഒഐസിസി പ്രസിഡന്റ് ബിനു കുന്നന്താനം, കെഎംസിസി വൈസ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം , ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ. കാസിം, റസാക്ക് മൂഴിക്കൽ, ഫ്രാൻസിസ് കൈതാരം, എൻഎസ്എസ് പ്രസിഡന്റ് പ്രവീൺ നായർ, കെപിഎഫ് സ്ഥാപക ജനറൽ സെക്രട്ടറി സിജു പുന്നവേലി തുടങ്ങിയവർ യോഗത്തിൽ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് സജീവ് ചാക്കോ നന്ദി രേഖപ്പെടുത്തി.
ംപം