ബഹ്റൈൻ പ്രതിഭ മനാമ മേഖല സാഹിത്യസമ്മേളനം നടത്തി


മനാമ

ബഹ്റൈൻ പ്രതിഭ മനാമ മേഖല സമ്മേളനത്തോട് അനുബന്ധിച്ചു സാഹിത്യസമ്മേളനം നടത്തി. പ്രശസ്ത കവി സി രാവുണ്ണി മുഖ്യാതിഥിയായിരന്നു. ബഹ്റിൻ കേരളീയ സമാജം സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ 65 ൽ പരം സാഹിത്യകാരന്മാരാാണ് പങ്കെടുത്തത്. മേഖല സെക്രട്ടറി അഡ്വ: ജോയ് വെട്ടിയാടാൻ സ്വാഗതവും  രാജേഷ് കോട്ടയം നന്ദിയും പറഞ്ഞു.  മേഖല പ്രസിഡന്റ് ശശി ഉദിനൂർ, രക്ഷധികാരി അംഗം പി ശ്രീജിത്ത്‌, പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ശബിനി വാസുദേവ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.ഡേ.കെ. കൃഷ്ണകുമാർ പരിപാടി നിയന്ത്രിച്ചു. ബിജു.ജി.നാഥ്‌, നാസർ മുതുകാട്, അനുഭൂതി ശ്രീധരൻ, സിബി ഇലവ് പാടം, പി. ശിവ പ്രസാദ്, മോഹൻ പുത്തൻചിറ, റഷീദ് പാറക്കൽ, ആരിഫ അബ്ദുൽ ഗഫുർ, ബൈജു. സി. പി., സൈഫു ദീൻ തൈക്കണ്ടി, അശ്വതി ഹരീഷ് തുടങ്ങിയവർ സ്വന്തം കൃതികൾ അവതരിപ്പിച്ചു. 

You might also like

Most Viewed