പൂജാ ബന്പർ‍ നറുക്കെടുപ്പ്; അഞ്ചു കോടി ലോട്ടറി ഏജന്റിന്


കൊച്ചി: പൂജാ ബന്പർ‍ നറുക്കെടുപ്പിൽ‍ 5 കോടി രൂപയുടെ ഭാഗ്യ സമ്മാനം ലോട്ടറി ഏജന്റിനു ലഭിച്ചു. ലോട്ടറി ഏജന്റായ ജേക്കബ് കുര്യനാണ് അഞ്ചു കോടിയുടെ സമ്മാനം തേടിയെത്തിയത്. കൂത്താട്ടുകുളം കിഴക്കൊന്പിലെ ജേക്കബ് കുര്യന്‍ സമ്മാനർ‍ഹമായ ടിക്കറ്റ് കാനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയിൽ‍ ഏൽ‍പ്പിച്ചു.

അച്ചടിച്ച 37 ലക്ഷം ടിക്കറ്റുകളും വിറ്റുപോയതായി ലോട്ടറി വകുപ്പ് അറിയിച്ചു. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം 5 പേർ‍ക്കു വീതവും മൂന്നാം സമ്മാനം 5 ലക്ഷം വീതം 10 പേർ‍ക്കും നാലാം സമ്മാനമായി 1 ലക്ഷം രൂപ അവസാന അഞ്ച് അക്കത്തിനു. കൂടാതെ 5000, 2000, 1000,500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 

NA, VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയത്. സിയാന്റസ് ലക്കി സെന്റർ ഉടമ മെർ‍ളിൻ‍ ഫ്രാൻസിസിൽ‍ നിന്നാണ് ജേക്കബ് കുര്യൻ വിൽ‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ RA 591801 എന്ന ടിക്കറ്റ് നന്പറിനാണ് ലഭിച്ചിരുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed