ബികെഎസ് നവരാത്രി ആഘോഷം ആരംഭിച്ചു


മനാമ

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഒമ്പത് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന നവരാത്രി ആഘോഷങ്ങൾ 'ഉപാസന' യുടെ ഔപചാരിക ഉദ്ഘാടനം  പ്രമുഖ വ്യവസായി  കെ ജി ബാബുരാജൻ നിർവ്വഹിച്ചു. ഉദ്ഘാടന ദിനത്തിൽ വിദ്യ ടീച്ചറുടെ ശിക്ഷണത്തിലുള്ള കുട്ടികൾ അവതരിപ്പിച്ച മോഹിനിയാട്ടം ശ്രദ്ദേയമായി. തുടർന്ന് ഇന്ദു സുരേഷ് , പ്രിയ കൃഷ്ണമൂർത്തി, കൃതിക രാമപ്രസാദ്‌ , രമ്യ കൃഷ്ണമൂർത്തി ,എം ആർ ശിവ, ജയകുമാർ,സജിത്ത് ശങ്കർ തുടങ്ങിയവർ സംഗീത കച്ചേരി അവതരിപ്പിച്ചു.  ഒക്ടോബർ 15  വരെ  നടക്കുന്ന  ക്ലാസിക്കൽ നൃത്ത-സംഗീത പരിപാടികൾ വീക്ഷിക്കുന്നതിനു എല്ലാ സംഗീത പ്രേമികളെയും ബഹ്‌റൈൻ കേരളീയ സമാജത്തിലേക്കു സ്വാഗതം ചെയ്യുന്നതായി സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

You might also like

Most Viewed