ബഹ്റൈനിലേക്ക് സ്വര്‍ണവും മയക്കുമരുന്നും കടത്താന്‍ ശ്രമം; മൂന്ന് പ്രവാസികള്‍ പിടിയില്‍മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്‍തു. 60,000 ദിനാര്‍ വിലവരുന്ന ഹെറോയിനാണ് ഇവര്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചത്. മയക്കുമരുന്നും പണവും സ്വര്‍ണവും ഇവരില്‍ നിന്ന് കൈയോടെ പിടികൂടിയതായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
21നും 50നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. പ്രതികളെക്കുറിച്ച് മറ്റൊരു വിവരവും അധികൃതര്‍ പുറത്തിവിട്ടിട്ടില്ല. മയക്കുമരുന്ന് കടത്താനുള്ള ശ്രമം സംബന്ധിച്ച് ജനറല്‍ ഡയറരക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിലെ ആന്റി നര്‍ക്കോട്ടിക് പൊലീസ് വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് തെളിവുകള്‍ ശേഖരിച്ചത്. സാധനങ്ങള്‍ പിടിച്ചെടുത്ത ശേഷം ഇവര്‍ക്കെതിരായ നിയമനടപടികള്‍ സ്വീകരിച്ചു. തുടര്‍ നടപടികള്‍ക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.

You might also like

Most Viewed