ദൈ­വപ്രവർ‍­ത്തി­കളെ­ മനസറി­ഞ്ഞ് കാ­ണു­ക...


വൽ­സ ജേ­ക്കബ്

“അവൻ ഭൂ­മി­യെ­ നോ­ക്കു­ന്നു­, അതു­ വി­റയ്ക്കു­ന്നു­; അവൻ മലകളെ­ തൊ­ടു­ന്നു­, അവ പു­കയു­ന്നു­.” 

സഹനത്തി­ന്‍റെ­ അതി­ർ‍­വരന്പു­കൾ‍ ഭേ­ദി­ക്കപ്പെ­ടു­ന്പോൾ‍ ഇവയൊ­ക്കെ­യും ചമച്ച ഈശ്വരൻ ചെ­യ്യു­ന്നത് എന്തെ­ന്ന് വി­ശു­ദ്ധ ഗ്രന്ഥം വെ­ളി­വാ­ക്കു­ന്നു­.

ആദ്യ സൃ­ഷ്ടി­യിൽ‍ ഈശ്വരൻ‍ എല്ലാം ഭംഗി­യാ­യും ചന്തമാ­യും ഉചി­തമാ­യും എല്ലാ­ ജീ­വജാ­ലങ്ങൾ‍­ക്കും ഒരു­മയോ­ടെ­ സന്തോ­ഷത്തോ­ടെ­ ആനന്ദത്തോ­ടെ­ ജീ­വി­ക്കു­വാൻ ചമച്ചു­ണ്ടാ­ക്കി­യ ഭൂ­മി­, അവന്‍റെ­ കരു­തലി­നെ­, ജീ­വി­ക്കാൻ ആഗ്രഹി­ച്ച രീ­തി­കളെ­, ഇല്ലെ­ങ്കിൽ‍ വരു­ന്ന ഭവി­ഷ്യത്തു­കളെ­, എത്ര കാ­വ്യാ­ത്മകമാ­യി­ വി­ശു­ദ്ധ ഗ്രന്ഥത്തിൽ‍ വി­ശദീ­കരി­ക്കു­ന്നു­.

“ഭൂ­മി­യെ­ അതൊ­രി­ക്കലും ഇളകി­പ്പോ­കാത്­തവണ്ണം അടി­സ്ഥാ­നത്തി­ന്മേൽ‍ സ്ഥാ­പി­ച്ചി­രി­ക്കു­ന്നു­. അതി­നെ­ വസ്ത്രം കൊ­ണ്ടെ­ന്നപോ­ലെ­ ആഴി­കൊ­ണ്ടു­ മൂ­ടി­; വെ­ള്ളം പർ‍­വ്വതങ്ങൾ‍­ക്ക്­ മീ­തെ­ നി­ന്നു­. അവ ശാ­സനയാൽ‍ ഓടി­പ്പോ­യി­; ഇടി­മു­ഴക്കത്താൽ‍ ബദ്ധപ്പെ­ട്ട്, മലകൾ‍ പൊ­ങ്ങി­, താ­ഴ-്വരകൾ‍ താ­ണ് -അവയ്ക്ക്­ നി­ശ്ചയി­ച്ച സ്ഥലത്തേ­യ്ക്ക്­ വാ­ങ്ങി­പ്പോ­യി­; ഭൂ­മി­യെ­ മൂ­ടു­വാൻ മടങ്ങി­വരാ­തി­രി­ക്കേ­ണ്ടതി­ന്, അവയ്ക്ക്­ കടന്നു­കൂ­ടാ­ത്ത ഒരു­ അതിര് ഇട്ടു­. ഉറവു­കളെ­ താ­ഴ-്വരകളി­ലേയ്­ക്ക്­ ഒഴു­ക്കു­ന്നു­; അവ മലകളു­ടെ­ ഇടയി­ൽ‍­കൂ­ടി­ ഒലി­ക്കു­ന്നു­. അവയി­ൽ‍­നി­ന്നു­ വയലി­ലെ­ സകലമൃ­ഗങ്ങളും കു­ടി­ക്കു­ന്നു­; കാ­ട്ടു­കഴു­തകളും തങ്ങളു­ടെ­ ദാ­ഹം തീ­ർ‍­ക്കു­ന്നു­; അവയു­ടെ­ തീ­രങ്ങളിൽ‍ ആകാ­ശത്തി­ലെ­ പറവകൾ‍ വസി­ക്കയും കൊ­ന്പു­കളു­ടെ­ ഇടയിൽ‍ പാ­ടു­കയും ചെ­യ്യു­ന്നു­. മലകളെ­ നന­യ്ക്കു­ന്നു­; ഭൂ­മി­ക്ക്­ തന്‍റെ­ പ്രവൃ­ത്തി­കളു­ടെ­ ഫലത്താൽ‍ തൃ­പ്തി­വരു­ന്നു­. മൃ­ഗങ്ങൾ‍­ക്ക്­ പു­ല്ലും മനു­ഷ്യന്റെ­ ഉപയോ­ഗത്തി­നാ­യി­ സസ്യവും മു­ളെ­പ്പി­ക്കു­ന്നു­; ഭൂ­മി­യി­ൽ‍­നി­ന്നു­ ആഹാ­രവും മനു­ഷ്യന്റെ­ ഹൃ­ദയത്തെ­ സന്തോ­ഷി­പ്പി­ക്കു­ന്ന വീ­ഞ്ഞും അവന്റെ­ മു­ഖത്തെ­ മി­നു­ക്കു­വാൻ എണ്ണയും മനു­ഷ്യന്റെ­ ഹൃ­ദയത്തെ­ ബലപ്പെ­ടു­ത്തു­ന്ന അപ്പവും ഉത്ഭവി­പ്പി­ക്കു­ന്നു­.”

എല്ലാ­ ജീ­വജാ­ലങ്ങൾ‍­ക്കും ഒരു­പോ­ലെ­ അവകാ­ശപ്പെ­ട്ട ഈ ഭൂ­മി­യിൽ‍ മനു­ഷ്യൻ കാ­ട്ടി­ക്കൂ­ട്ടി­യ കൊ­ല്ലരു­താ­യ്മകൾ‍­ക്കു­ള്ള ഒരു­ മറു­പടി­യല്ലേ­ നാം കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നത്. 

കഴി­ഞ്ഞ ഒരു­ മാ­സം കേ­രളത്തി­ലെ­ മഴയു­ടെ­ ചി­ണു­ങ്ങലും, പ്രണയവും, രൗ­ദ്രവും കണ്ടറി­യു­വാൻ കഴി­ഞ്ഞു­. നി­നച്ചി­രി­ക്കാ­തെ­ കടന്നു­ വന്നു­ തഴു­കു­ന്ന മഴപോ­ലെ­ ആയി­രു­ന്നി­ല്ല അവ പലപ്പോ­ഴും. കൂ­ടു­തൽ‍ മഴകളും അവയു­ടെ­ പൂ­ർ‍­ണ്ണ രൂ­പം പ്രകടമാ­ക്കു­ന്നവ ആയി­രു­ന്നു­. ‘തു­ള്ളി­ക്കൊ­രു­കു­ടം പേ­മാ­രി­’ എന്നത് അനു­ഭവി­ച്ചറി­ഞ്ഞു­. കാ­റ്റും മഴയും കൈ­കോ­ർ‍­ത്ത് മാ­സങ്ങളാ­യി­ ദി­വസത്തിൽ‍ പലപ്രാ­വശ്യം പെ­യ്തൊ­ഴി­ഞ്ഞു­, പലപ്പോ­ഴും ചെ­റി­യ വെ­ള്ളപ്പൊ­ക്കവും നാ­ശവും വി­തച്ചു­, അവസാ­നം അതി­ന്‍റെ­ ഏകദേ­ശ പൂ­ർ‍­ണ്ണ രൂ­പം നമു­ക്ക് കാ­ട്ടി­ത്തന്നപ്പോൾ‍ നാം ഏറെ­ ഭയപ്പെ­ട്ടു­. ആ ഭയപ്പാട് ചി­ല പാ­ഠങ്ങൾ‍ നമ്മെ­ പഠി­പ്പി­ക്കു­ന്നു­. 

ദൈ­വം നമ്മെ­ എത്ര സ്നേ­ഹി­ച്ചു­, എത്രമേൽ‍ കരു­തി­, എത്രമാ­ത്രം നമ്മു­ടെ­ ക്രൂ­രതകൾ‍ സഹി­ച്ചു­. നമു­ക്ക് ജീ­വി­ക്കാൻ കനി­ഞ്ഞരു­ളി­ നൽ­കി­യ അമ്മ പ്രകൃ­തി­യു­ടെ­ ഹൃ­ദയത്തെ­ നാം കീ­റി­മു­റി­ച്ച് കു­ടി­ലും കൊ­ട്ടാ­രവും പണി­തു­യർ‍­ത്തി­, മാ­ലി­ന്യപൂ­രി­തമാ­ക്കി­. അനു­വദനീ­യവും ആശാ­വഹവു­മാ­യ രീ­തി­യിൽ‍ ജീ­വി­ക്കാ­തെ­, അന്യോ­ന്യം കരു­താ­തെ­ ജീ­വി­ച്ച നാ­ളു­കൾ‍ ഒരു­ വി­ചി­ന്തനത്തിന് വഴി­യൊ­രു­ക്കു­ന്നു­.

കാ­ടും മേ­ടും പു­ഴയും തോ­ടും കി­ളി­കളും മൃ­ഗങ്ങളും പു­ല്ലും പൂ­വും ഒരു­ താ­ളാ­ത്മക ജീ­വി­തം നയി­ച്ച് പോ­കേ­ണ്ടു­ന്ന ഈ ഭൂ­മി­യിൽ‍ ചു­വരു­കൾ‍­ക്കു­ളിൽ‍ ജീ­വി­തം ആർ‍­ഭാ­ടമാ­ക്കി­യ മനു­ഷ്യന്‍റെ­ ക്രൂ­രതയ്ക്കു­ള്ള ദൈ­വത്തി­ന്‍റെ­ മറു­പടി­യല്ലേ­ നാം കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നത്? ഭൂ­മി­യെ­ മലീ­മസ്സമാ­ക്കി­യ നാ­ളു­കൾ‍, സഹോ­ദര്യത്തി­ന്‍റെ­ അർ‍­ത്ഥം നഷ്ടപ്പെ­ടു­ത്തി­, ഒന്നെ­ന്ന ഭാ­വം കൈ­വെ­ടി­ഞ്ഞു­. ഇത് ദൈ­വത്തി­ന്‍റെ­ പ്രതി­കാ­രമല്ല, അതി­ലു­പരി­ നമ്മു­ടെ­ മനസി­നേ­യും ഹൃ­ദയത്തെ­യും പ്രവർ‍­ത്തി­കളെ­യും ചി­ന്തകളെ­യും ശു­ദ്ധീ­കരി­ക്കാ­നു­ള്ള ദൈ­വത്തി­ന്‍റെ­ പ്രവർ‍­ത്തി­ മാ­ത്രമാ­ണ്. അതി­നെ­ അതി­ന്‍റെ­താ­യ അർ‍­ത്ഥത്തിൽ‍ ഉൾ‍­ക്കൊ­ണ്ട് അന്യോ­ന്യവും പ്രകൃ­തി­യേ­യും സ്നേ­ഹി­ക്കാ­ൻ, സംരക്ഷി­ക്കാൻ നാം ഒത്തൊ­രു­മി­ച്ചു­ മു­ന്നേ­റണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed