ചൂ­ടേ­റു­ന്പോൾ‍ ചൂ­ടാ­വല്ലേ­ ....


മ്മുടെ ബഹ്റിനും മറ്റ് ഗൾ‍ഫ് രാജ്യങ്ങളെപ്പോലെ ചൂടിന്‍റെ പിടിയിലാണ്. എല്ലാ വർ‍ഷങ്ങളെക്കാളും ചൂട് ഈ വർ‍ഷം കൂടുതൽ‍ തന്നെ. കഴിഞ്ഞ ഓരോവർ‍ഷവും ചൂട് ഏറി വരികയാണ്. ചൂടിനെ പ്രതിരോധിച്ച് നമ്മുടെ ശരീരവും മനസ്സും ചൂടാകാതെ കാത്തു സൂക്ഷിക്കണം. ഈ വർ‍ഷത്തെ നാസയുടെ റിപ്പോർ‍ട്ട് അനുസരിച്ച് ഈ വർ‍ഷമാണ് ഏറ്റവും കൂടുതൽ‍ ചൂട് രേഖപ്പെടുത്തിയത്. ആർ‍ട്ടിക് മേഖലയിലും ഈ വർ‍ഷം ചൂട് പതിവിലും കൂടുതലായിരുന്നു എന്നു മാത്രമല്ല ആർ‍ട്ടിക് സമുദ്രത്തിലെയും ഗ്രീൻലാൻഡിലേയും മഞ്ഞുപാളികൾ‍ ഉരുകുകയും ചെയ്തു. ലോകത്തിന്‍റെ പല ഭാഗങ്ങളിലും ഈ വർ‍ഷത്തെ ചൂട് ഏറ്റവും ഉയർ‍ന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ചുട്ടുപൊള്ളുന്ന ഈ കണക്ക് വരും വർ‍ഷങ്ങളിൽ‍ ഈ പോക്കുപോയാൽ‍ കൂടാൻ തന്നെയാണ് സാധ്യത. ഏതു സാഹചര്യവും നേരിട്ട് ജീവിക്കാൻ നാം തയ്യാറെടുക്കണം. പ്രകൃതിയെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങുന്നതിനൊപ്പം ഈ ചൂടിൽ‍ നമ്മെ എങ്ങനെ കാത്തുപരിപാലിക്കാം എന്നും ചിന്തിക്കാതെ വയ്യ.  ചൂടിൽ‍, നേരിട്ട് സൂര്യരശ്മികൾ‍ ശരീരത്തിൽ‍ പതിക്കാതെ സൂക്ഷിക്കുകയാണ് ആദ്യമായി വേണ്ടത്. കഴിവതും വെയിൽ‍ മൂക്കുന്പോൾ‍ മുതൽ‍ കുറയുന്നതു വരെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. അഥവാ പോയാൽ‍ തന്നെ ഒരു കുട കരുതാൻ മറക്കേണ്ട. മാത്രമല്ല, ശരീരത്തിൽ‍ ഒരൽ‍പ്പം സൺക്രീം പുരട്ടി മാത്രം പുറത്തിറങ്ങുക. കഴിവതും തണുത്ത വെള്ളത്തിൽ‍ മാത്രം കുളിക്കുക. അതും കുറഞ്ഞത് രണ്ടുനേരമെങ്കിലും.  ചൂടുകുരു ശരീരത്തിൽ‍ ഉണ്ടാകാതെ സൂക്ഷിക്കുക, ഉണ്ടായാൽ‍ തണുത്ത വെള്ളത്തിൽ‍ പലപ്രാവശ്യം കുളിക്കുക. അത് ചൊറിഞ്ഞുപൊട്ടിച്ച് അണുബാധ ഉണ്ടാകാതെ ശ്രദ്ധിക്കണം. ശരീരത്തെ നിർ‍ജ്ജലീകരണം തടയാൻ വേണ്ടത് ചെയ്തേ മതിയാകൂ. 

ധാരാളം വെള്ളം കുടിക്കുക. അത് നാരങ്ങയും ഉപ്പും  ചേർ‍ത്ത് കുടിക്കുക. മറ്റ് പഴവർഗ്‍ഗങ്ങളുടെ ജ്യൂസ്, പാക്കറ്റുകളിൽ‍ കിട്ടുന്നവ ഒഴിവാക്കി, വീട്ടിൽ‍ തന്നെ ഉണ്ടാക്കി കുടിക്കാൻ ശ്രദ്ധിക്കുക. ധാരാളം പഴവർ‍ഗ്ഗങ്ങൾ‍ കഴിക്കുക. പാവയ്ക്ക, പടവലം, കുന്പളങ്ങ, വെളളരിക്ക, തക്കാളി, കാരറ്റ്, ബീറ്റ്റൂട്ട്, ഉള്ളി, നെല്ലിക്ക, പപ്പായ, പേരയ്ക്ക തുടങ്ങിയ പച്ചക്കറികൾ‍ ഭക്ഷണത്തിൽ‍ കൂടുതലാക്കി, മാംസ്യഹാരങ്ങൾ‍ ഒഴിവാക്കുക. ശരീരത്തിന് ചൂട് പകരുന്ന ചായയും കാപ്പിയും കഴിവതും വേണ്ടെന്ന് വയ്ക്കുക പകരം മോര് ഉൾ‍പ്പെടുത്തുക..  അതിലുപരി നാം ധരിക്കുന്ന വസ്ത്രങ്ങളിൽ‍ അൽപ്പം ശ്രദ്ധ ഉള്ളത് നല്ലതാണ്. കോട്ടൺ, പരുത്തി വസ്ത്രങ്ങൾ‍ മാത്രം ധരിക്കുക. അതും ചിലനിറങ്ങൾ‍ ചൂടിനെ നിയന്ത്രിക്കുന്നവയാണ്. വേനൽ‍ ചൂടിനെ ഏറ്റവും നന്നായി പ്രതിരോധിക്കുന്ന നിറം വെള്ളയാണ്‌. വെള്ള നിറത്തിലുള്ള വസ്‌ത്രങ്ങൾ‍ ധരിക്കുന്നത് ശരീരത്തിൽ‍ ഏൽ‍ക്കുന്ന ചൂടിന്റെ അളവിനെ കുറയ്‌ക്കുന്നു. കറുപ്പ്‌, ചുവപ്പ്‌ തുടങ്ങിയ കടും നിറങ്ങൾ‍ ധരിച്ചു പുറത്ത്‌ ഇറങ്ങുന്പോൾ‍ ശരീരം പെട്ടെന്ന് ക്ഷീണിക്കുന്നതായി തോന്നുകയും  തളർ‍ച്ച അനുഭവപ്പെടുകയും ചെയ്യും. എന്നാൽ‍ വെളുപ്പ്‌, ഇളം നീല, മഞ്ഞ, വെള്ള, പിങ്ക്‌ തുടങ്ങിയ നിറങ്ങൾ‍ ചൂടു കുറയ്‌ക്കും. എന്നു മാത്രമല്ല വായു സഞ്ചാരം കൂടുതൽ‍ കോട്ടൻ വസ്‌ത്രങ്ങളിലാണ്‌. പുറത്ത് ചൂട് കൂടുന്പോൾ‍ ശരീരത്തോടൊപ്പം മനസ്സും ചൂടാകാതെ നോക്കുക. നല്ല ചിന്തകൾ‍, തിരഞ്ഞെടുത്ത പുസ്തകവായന, സംഗീതം ആസ്വദിക്കൽ‍ ഇങ്ങനെ സന്തോഷകരമായ അന്തരീക്ഷത്തിൽ‍ ജീവിക്കുക. ശരീരവും മനസ്സും പ്രകൃതിക്കൊപ്പം ചൂടാകാതെ വീട്ടിലും ചുറ്റുപാടും സന്തോഷവും സമാധാനവും പകരുന്നവരാകാൻ...

You might also like

  • Lulu Exchange
  • Straight Forward

Most Viewed