സ്നേ­ഹത്തി­ന്റെ­യും സാ­ഹോ­ദര്യത്തി­ന്റെ­യും ഈദുൽ ഫി­ത്തർ


സത്താർ കണ്ണപുരം

 

വിശുദ്ധ റമദാനിലെ ആത്മീയ നിർവൃതി ഉൾക്കൊണ്ട് സത്യവിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്നു. നോന്പുകാലം സമ്മാനിച്ച ആത്മസമർപ്പണത്തിന്റെയും ആത്മീയ സഹനത്തിന്റെയും ചൈതന്യം ജീവിതത്തിൽ പകർത്തിയാണ് ലോകവിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിക്കുന്നത്. മുസ്ലിം സംസ്കാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതും മതത്തിന്റെ സൗഹാർദ സന്ദേശം ഉൾവഹിക്കുന്നതുമായ സ്നേഹത്തിന്റെ മാർഗദീപങ്ങളാണ് ദീൻ അനുവദിച്ച ആഘോഷങ്ങൾ. ഇത്തരം ആഘോഷവേളകളിൽ ഏറ്റവും പുണ്യകരമായ ഒന്നാണ് ഈദുൽ ഫിത്തർ.

മുസ്ലീംകളുടെ ആഘോഷങ്ങൾക്കു തനതായ ഒരു സംസ്കാരമുണ്ട്. മതാനുഷ്ഠാനത്തിന്റെ ഭാഗമായാണ് വിശ്വാസികൾ ആഘോഷങ്ങളെ വരവേൽക്കുന്നത്. പെരുന്നാൾ ദിനത്തിൽ പ്രത്യേകം പുണ്യമുള്ള അമലുകൾ ചെയ്യുന്നതിലൂടെയും ആത്മീയ ധന്യതയുടെ ദിനമായി ആചരിക്കുന്നതിലൂടെയുമാണ് മുസ്ലീങ്ങളുടെ അകം നിറയുന്നത്. ഈ സുദിനത്തിൽ ആരാധനകളിലൂടെയാണ് ആഘോഷത്തിന്റെ പകിട്ടും മനസുകളെ സന്തോഷിപ്പിക്കുന്നത്. സ്നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാനും കുടുംബബന്ധവും മാനസിക മൂല്യങ്ങളും കാത്ത് സൂക്ഷിക്കുവാനും ലോകജതനയോട് ഉദ്ഘോഷിക്കുുന്ന സുദിനം. ശരീരത്തിന്റെയും സന്പത്തിന്റെയും അഴുക്കുകളെ സക്കാത്ത് എന്ന അമൂല്യമായ കർമ്മത്തിലൂടെ ശുദ്ധീകരിക്കുവാൻ പ്രവാചകൻ (സ) ആഹ്വാനം ചെയ്ത മഹത്തായ ദിനം. സന്തോഷത്തിന്റെ സ്നേഹഗീതങ്ങൾ മാനവരിലേക്ക് പകർന്ന് നൽകേണ്ട ധന്യനിമിഷങ്ങൾ.

ഈ ദിവസത്തെ ആഘോഷപൂർണ്ണമാക്കുക എന്നതിലുപരി ജീവിത പ്രാരാബ്ധങ്ങൾക്ക് നടുവിൽ വീർപ്പു മുട്ടുന്നവരെയും ദരിദ്രജനങ്ങളെയും സഹായിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുക എന്ന പുണ്യകർമ്മത്തിനാണ് പ്രസക്തി. പ്രവാസത്തിന്റെ കൊടുംവെയിലിൽ കടന്നെത്തിയ ഈ പെരുന്നാൾ മനസുകളിൽ നന്മയും സാഹോദര്യവും നിറക്കാൻ കാരണമായിത്തീരട്ടെ എന്നാശംസിക്കുന്നു. എല്ലാ വായനക്കാർക്കും ഹൃദയത്തോടു ചേർത്തു വെച്ചുള്ള സ്നേഹത്തിന്റെ ഈദ് ആശംസകൾ നേരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed