അയിനിപ്പോന്താ?


അഡ്വ: ജലീല്‍

കണ്ണൂര്‍ ഭാഷയില്‍ നിന്നും തലവാചകം മൊഴി മാറ്റിയാല്‍ ‘അതിനിപ്പോ എന്താ?’ എന്ന് വായിക്കാം. ഇതിപ്പോ വെറുമൊരു ചോദ്യം മാത്രമല്ല. നാട്ടില്‍ നടക്കുന്ന സാമൂഹ്യമാറ്റങ്ങളുടെ മുദ്രാവാക്യം കൂടിയാണ്. നാട്ടിലാണെങ്കില്‍, ഒരു മൂന്ന്‍ വര്ഷം മുന്പ് വരെയെങ്കിലും ഞങ്ങള്‍ ആണുങ്ങള്ക്ക് പോലും പുറത്തു പോയി ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കല്‍, ആരെങ്കിലും ഹോസ്പിറ്റലില്‍ ആവുമ്പോ കൂടെ നിക്കുമ്പോഴോ, ദൂരെ യാത്രയില്‍ ആവുംന്പോഴോ മാത്രം അനുവദനീയമായതാണ്. വീടിനടുത്തൂടെ ഒഴുകുന്ന മയ്യഴിപ്പുഴയുടെ തീരത്തൂടെ ഇപ്പൊ പഞ്ചായത്ത്‌ ഒരു മനോഹരമായ നടപ്പാത പണിഞ്ഞിട്ടുണ്ട്. വൈകീട്ട് അവിടെ കുടുംബത്തോടൊപ്പം നടക്കുന്നവരുടെ വലിയ തിരക്കാണ്. അത് മുതലെടുക്കാന്‍ മൂന്നാല് തട്ടുകടകളും ഉയര്ന്നു വന്നിട്ടുണ്ട്. അവിടെ പര്ദ്ദുയിട്ട മുസ്ലിം പെണ്ണുങ്ങള്‍ പോലും സ്കൂട്ടറോടിച്ചു വന്നു മറ്റു ആണുങ്ങലോടൊപ്പം ഇരുന്നു ചായേം ‘കോഴിക്കാലും’ (മരച്ചീനി കൊണ്ടുള്ള ഒരു പലഹാരം) അടിക്കുന്നത് കണ്ട വിശേഷം വീട്ടില്‍ വന്നു പറഞ്ഞപ്പോ ഉമ്മ ചോദിക്കുന്നു “അയിനിപ്പോന്താ? ആടുത്തെ കോയിക്കാല് നല്ല ടെസ്റ്റല്ലേ”
തലശ്ശേരി ടൌണില്‍ ഇറങ്ങിയാല്‍ ഇവിടുത്തെ ആണുങ്ങള്‍ ഒക്കെ എവിടെപ്പോയി എന്ന് നിങ്ങള്‍ അത്ഭുതപ്പെടും. കാറും സ്കൂട്ടറും ഒക്കെ ഓടിച്ചു വന്നു, ആശുപത്രിയിലും, സര്ക്കാരാപ്പീസിലും, ബാങ്കിലും, പച്ചക്കറി മാര്‍ക്കറ്റിലും , ഇറച്ചിക്കടയിലുമൊക്കെ കാര്യങ്ങള്‍ നിവര്ത്തിച്ചു പോകുന്ന പെണ്ണുങ്ങള്‍! എന്റെയൊരു അമ്മാവന്റെ മകള്‍ ‘സൈന്സ്ങ കിച്ചന്‍’ എന്ന പേരില്‍ യൂട്ടൂബില്‍ പാചക വീഡിയോകള്‍ ഇട്ടു ഇപ്പൊ വേരിഫൈഡ് അക്കൗണ്ട്‌ ഒക്കെ ആയി കാണുന്ന ആളുകളുടെ എണ്ണത്തിന് പണം സമ്പാദിച്ചു തുടങ്ങിയിരിക്കുന്നു. വേറൊരു കുടുംബക്കാരി ‘സെവെന്‍ കേക്ക്സ്’ എന്നാ പേരില്‍ ഇന്റ്റേറൊഗ്രാമില്‍ ധാരാളം ഫോല്ലോവേര്സ് ഉള്ള പേജിലൂടെ വലിയ തോതില്‍ കേക്ക് കച്ചവടം നടത്തുന്നു. അടുത്ത വീട്ടിലുള്ള ഒരു ചേച്ചി, ഡാന്സ് പഠിപ്പിച്ചും ഇന്‍ഷുറന്‍സിന്  ആളെ ചേര്ത്തും വീട്ടില്‍ നിന്ന് ചുരിദാര്‍ വിറ്റും സമ്പാദിച്ച പണം കൊണ്ട് നഗരത്തില്‍ ഒരു ചുരിദാര്‍ കട തുറന്നിരിക്കുന്നു. മൊബൈല്‍ ഫോണും ഗിയറില്ലാത്ത സ്കൂട്ടറും പിന്നെ ‘അയിനിപ്പോന്താ’ ചോദിക്കാനുള്ള മനസ്സുറപ്പും മാത്രമാണ് നാട്ടുമ്പുറത്തെ പെണ്ണിന്റെ മൂലധനം. അതുപയോഗിച്ചു അവള്‍ വെട്ടിപ്പിടിക്കുന്ന ജീവിത വിജയങ്ങള്‍ ഗള്ഫിോല്‍ ഫ്ലാറ്റുകളില്‍ ജീവിതം വാട്സാപ്പിലും ഫെസ്ബുക്കിലും ഹോമിച്ചു തീര്‍ക്കുന്ന സ്ത്രീകള്ക്ക് പ്രചോദനമാവേണ്ടതാണ്

ശബരിമലയില്‍ യുവതികള്‍ കയറിയതിന്റെ പിറ്റേന്ന് ഹര്ത്താുല്‍ മടുപ്പില്‍ വീട്ടിലിരിക്കുമ്പോള്‍ ആണ് അയല്വയക്കത്തെ ശോഭേച്ചി വന്നത്. ശബരിമല വിഷയത്തില്‍ അവര്ക്ക് പറയാനുള്ളത് ഇതായിരുന്നു “അയിനിപ്പോന്താ മോനെ, പെണ്ണുങ്ങള്‍ എട്യൊക്കെ പോകുന്നു.വേണ്ട്യോള് പോയിക്കോട്ടെ. അയ്യപ്പന് ഇഷ്ടല്ലേല്‍ കേര്യോള് രക്ഷപ്പെട്വോ. നമ്മളെന്തിനാ ഇങ്ങിനെ ബെജാരാവുന്നെ...”
അതെ അത്ര തന്നെയേ ഉള്ളൂ... അയിനിപ്പോന്താ ല്ലേ?

 

You might also like

Most Viewed