യു.എ.ഇയിൽ കനത്തമഴ; വെള്ളക്കെട്ട് രൂക്ഷമായി


യു.എ.ഇയിൽ കനത്തമഴ തുടരുന്നു. ദുബൈ, ഷാർജ, അജ്മാൻ, റാസൽഖൈമ തുടങ്ങി മിക്ക നഗരങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. തെക്കൻ അൽഐനിൽ ശക്തമായ ആലിപ്പഴ വർഷവും അനുഭവപ്പെട്ടു. മോശം കാലാവസ്ഥ കണക്കിലെടുത്ത് വിദ്യാലയങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറി. മുഴുവൻ ഗവൺമെൻറ് ജീവനക്കാർക്കും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അവസരം നൽകിയിട്ടുണ്ട്. മഴ ഇന്ന് രാത്രി കൂടുതൽ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വടക്ക് കിഴക്കൻ എമിറേറ്റുകളിൽ നാളെയും മഴ തുടരും. 

അസ്ഥിര കാലാവസ്ഥയിൽ വിമാനങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് വിമാനകമ്പനികൾ അറിയിച്ചു. മഴയത്ത് യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ദുബൈ മെട്രോ പുലർച്ചെ മൂന്ന് വരെ സർവീസ് നടത്തുമെന്ന് ആർ.ടി.എ അറിയിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

article-image

dsfdsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed