സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു


സൗദി അറേബ്യയിലെ ജിദ്ദയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി ചേരിയിൽ നജ്മുദ്ദീൻ(46) ആണ് മരിച്ചത്. അൽബഹയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പം പെരുന്നാൾ ആഘോഷിക്കാനാണ് നജ്മുദ്ദീൻ ജിദ്ദയിലെത്തിയത്. അൽബഹയിലേക്ക് തിരിച്ചുപോകാനായി റോഡ് മുറിച്ചുകടക്കുന്നതിനി‌ട‌യിൽ വാഹനമിടിക്കുകയായിരുന്നു.18 വർഷമായി പ്രവാസിയായ നജ്മുദ്ദീൻ ഒരു വർഷം മുൻപാണ് അവസാനമായി നാട്ടിലെത്തിയത്. 

പള്ളിപ്പുറത്തെ പരേതരായ ചേരിയിൽ കുഞ്ഞിമുഹമ്മദിന്‍റെയും (റിട്ട. എസ്ഐ) ആമിനയുടെയും മകനാണ്. ഭാര്യ: ചെകിടപ്പുറത്ത് സീനത്ത് (മീനാർകുഴി), മക്കൾ: ഹനാൻ, ഹെന്ന. സഹോദരങ്ങൾ: അക്ബർ, മുഹമ്മദ് റാഫി (ഇരുവരും സൗദി), മുംതാസ്, നുസ്രത്ത് ബീഗം, നുസൈബത്ത്.

article-image

qweawe

You might also like

Most Viewed