ചരിത്രത്തിലാദ്യമായി റൺവേയിൽ നോമ്പുതുറ സംഘടിപ്പിച്ചു


ചരിത്രത്തിലാദ്യമായി റൺവേയിൽ നോമ്പുതുറ സംഘടിപ്പിച്ചു. വ്യത്യസ്‌ത സാംസ്‌കാരിക പശ്ചാത്തലങ്ങളിൽ നിന്നുള്ള ഒട്ടേറെ എയർപോർട്ട് ജീവനക്കാർക്കായാണ് ഇഫ്‌താർ സംഗമം നടത്തിയത്. വിമാനങ്ങൾ പറന്നിറങ്ങുന്നതിൻന്റെയും ഉയരുന്നതിന്റെയും അതിമനോഹരമായ പശ്ചാത്തലത്തിൽ നടന്ന നോമ്പുതുറ നവ്യാനുഭൂതി പകർന്നതായി പങ്കെടുത്തവർ പറഞ്ഞു. ഈ പുതിയ എയർസൈഡ് സംരംഭം സാംസ്‌കാരിക വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിഎക്‌സ്ബിയുടെ പ്രതിബദ്ധതയെ അടിവരയിടുന്നുവെന്ന് ദുബായ് എയർപോർട്ട് ചീഫ് ഓപറേറ്റിങ് ഓഫീസർ മജീദ് അൽ ജോകെർ പറഞ്ഞു. 

വ്യത്യസ്തവും ആസ്വാദ്യകരവുമായ വിഭവങ്ങളാണ് നോമ്പുതുറയ്ക്ക് വിളമ്പിയത്. അത് എല്ലാവരും ഒന്നിച്ചിരുന്ന് ആസ്വദിച്ചത് ഹൃദയസ്പർശിയായി. എല്ലാ സമൂഹത്തിലുമുള്ള സഹാനുഭൂതി, അനുകമ്പ, ഐക്യം എന്നീ മൂല്യങ്ങളുടെ ആഘോഷം കൂടിയായി ഈ ഇഫ്‌താർ. ടീം അംഗങ്ങൾക്കിടയിൽ ശക്‌തമായ സൗഹൃദവും പരസ്‌പര ബഹുമാനവും വളർത്താനും ഇത് വഴിയൊരുക്കിയതായും മജീദ് അൽ ജോകെർ പറഞ്ഞു. ജീവനക്കാർ തന്നെയാണ് ഭക്ഷണവിഭവങ്ങൾ മേശകളിൽ നിരത്തിയതും വിളമ്പിയതും.

article-image

ംനംന

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed