യു.എ.ഇ നിവാസികൾ‍ക്ക് ആറ് ദിവസത്തെ അവധി


അബുദാബി− ബലി പെരുന്നാളിനോടനുബന്ധിച്ച് യു.എ.ഇ നിവാസികൾ‍ക്ക് ആറ് ദിവസത്തെ അവധി. സ്‌കൂൾ‍ അവധിക്കാലവും ഇതോടൊപ്പം ചേർ‍ന്ന് വരുന്നതിനാൽ‍ മലയാളി കുടുംബങ്ങൾ‍ക്ക് ഇത്തവണ പെരുന്നാൾ‍ നാട്ടിലാക്കാം.  ഇക്കൊല്ലം വിമാനയാത്രക്ക് അഭൂതപൂർ‍വമായ തിരക്ക് അനുഭവപ്പെട്ടേക്കുമെന്ന് ട്രാവൽ‍ വൃത്തങ്ങൾ‍ സൂചിപ്പിക്കുന്നു. 

വിമാനയാത്ര നിരക്കുകൾ‍ ഇപ്പോൾ‍ തന്നെ ഉയർ‍ന്ന നിലയിലാണ്. ഈദ് അവധി ജൂണ്‍ 27 ചൊവ്വാഴ്ച മുതൽ‍ ജൂണ്‍ 30 വെള്ളി വരെയാണ്. ശനി, ഞായർ‍ വാരാന്ത്യം കൂടിയാകുമ്പോൾ‍ ആറ് ദിവസം അവധി ലഭിക്കും. 

article-image

fd

You might also like

  • Lulu Exchange
  • Straight Forward

Most Viewed