ഫ്ലാറ്റിൽ കഞ്ചാവ് നഴ്സറി ഒരുക്കിയ ദക്ഷിണേഷ്യൻ വംശജർ യുഎഇയിൽ പിടിയിൽ


ഷാർജയിലെ ഒരു ഫ്ലാറ്റിനുള്ളിൽ നിന്നാണ് ആറ് കഞ്ചാവ് ചെടികളും ഇവ വളർത്താനുള്ള ടെന്‍റും പോലീസ് കണ്ടെത്തിയത്. സമീപത്തുള്ള ഫ്ലാറ്റിലെ എസിയുടെ അറ്റകുറ്റപ്പണിക്കായി എത്തിയ വ്യക്തി നൽകിയ വിവരമനുസരിച്ച് നടത്തിയ പരിശോധനയിലാണ് ചെടികളും കൃഷിപ്പണിക്കുള്ള ആയുധങ്ങളും പോലീസ് കണ്ടെത്തിയത്.
പ്രതികൾ ഫ്ലാറ്റ് വാടകയ്ക്കെടുത്തത് കഞ്ചാവ് കൃഷി നടത്താനാണെന്നും ഇവ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കാൻ ഇവർ പദ്ധതിയിട്ടതായും അധികൃതർ അറിയിച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യുഎഇ നിയമം അനുസരിച്ച് ലഹരിക്കടത്ത് കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് പരമാവധി മരണശിക്ഷ വരെ ലഭിക്കാവുന്നതാണ്.