അമേരിക്കയിൽ ഉണ്ടായ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു ; അക്രമിയെ പോലീസ് വെടിവച്ച് കൊന്നു

അമേരിക്കയിലെ ന്യൂ മെക്സിക്കോ സംസ്ഥാനത്ത് കൗമാരക്കാരനായ അക്രമി നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേർക്ക് പരിക്കേറ്റു. അക്രമിയെ പോലീസ് പിന്നീട് വെടിവച്ച് കൊലപ്പെടുത്തി. ന്യൂ മെക്സിക്കോയിലെ ഫാർമിംഗ്ടൺ മേഖലയിലാണ് സംഭവം നടന്നത്. പ്രദേശത്തെ ഫസ്റ്റ് ചർച്ച് ഓഫ് ക്രൈസ്റ്റ് സയന്‍റിസ്റ്റ് എന്ന പ്രൊട്ടസ്റ്റന്‍റ് ദേവാലയത്തിന് മുമ്പിൽ വച്ചാണ് വെടിവയ്പ്പ് നടന്നത്. കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ 18 വയസുകാരനായ അക്രമി പൊടുന്നനേ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസുകാർക്ക് നേരെയും ഇയാൾ ആക്രമണം നടത്തി. പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങളോ ആക്രമണത്തിനുള്ള കാരണമോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ വർഷം അമേരിക്കയിൽ നടക്കുന്ന 225-ാം വെടിവയ്പ്പ് ആക്രമണമാണിതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
DFGDFSDFS