ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയും കരുതിയിരിക്കുക; മുന്നറിയിപ്പുമായി യുഎഇ


സൈബർ ചതിക്കുഴികളിൽ വീഴാതിരിക്കാൻ പൗരന്മാർക്കു നിർദേശവുമായി യുഎഇ. സമൂഹമാധ്യമങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും എങ്ങനെ സുരക്ഷിതരായിരിക്കാമെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അബുദാബി പൊലീസ്. സമൂഹമാധ്യമങ്ങള്‍ വൻ ചതിക്കുഴികളായി മാറുകയും പലരും ഇരകളാവുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് പൊലീസ് നടപടി. സോഷ്യൽ മിഡിയയിൽ അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് കിട്ടിയാൽ സ്വീകരിക്കരുതെന്ന് പൊലീസ് നിർദേശിക്കുന്നു. കൂടാതെ നിങ്ങളുടെ സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പബ്ലിക്കാക്കരുതെന്നും  അപരിചിതരുമായി ഇവ പങ്കുവയ്ക്കരുതെന്നും മുന്നറിയിപ്പിലുണ്ട്. ഡേറ്റിങ് ആപ്പുകളെയും സൈറ്റുകളെയും കരുതിയിരിക്കാനും നിർദേശമുണ്ട്.

സോഷ്യൽ മിഡിയ അഡിക്ഷൻ, സംശയാസ്പദമായ വെബ്സൈറ്റുകൾ സന്ദർശിക്കൽ, യുവാക്കളെ നിരീക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലും മാതാപിതാക്കളുടെ പരാജയം തുടങ്ങിയവ ആളുകള്‍ എളുപ്പത്തിൽ തട്ടിപ്പുകളിൽ വീഴുന്നതിനു കാരണമാണെന്നും പൊലീസ് പറയുന്നു. തട്ടിപ്പിനിരയാവുന്നവർ വിവരം ഉടൻ തന്നെ പൊലീസിൽ അറിയിക്കണമെന്നും നിർദേശമുണ്ട്. 

article-image

hfghfg

You might also like

Most Viewed