യു.എ.ഇയില്‍ ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഏഴുവയസുകാരൻ മരിച്ചു

യു.എ.ഇയിലെ ഖോർഫഖാനിൽ ബോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർഥി മരിച്ചു. ഏഴുവയസുകാരനായ പ്രണവ് എം. പ്രശാന്ത് ആണ് മരിച്ചത്. കുരമ്പാല ചെറുതിട്ട പ്രശാന്തിന്‍റെയും മഞ്ജുഷയുടെയും മകനാണ്. അബുദബിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം.
അബുദബിയിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഏപ്രിൽ 21നാണ് ബോട്ടപകടം നടന്നത്. പെരുന്നാൾ ദിവസമുണ്ടായ അപടകടത്തിൽ നീലേശ്വരം സ്വദേശി അഭിലാഷും ഒരു പാകിസ്താൻ സ്വദേശിയും മരിച്ചിരുന്നു.
rtesrgtferwerwerw