വന്ദനയുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; അസീസിയ കോളേജിൽ പൊതുദർശനം


ജോലിക്കിടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം വന്ദന പഠിച്ച കൊല്ലം അസീസിയ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. പൊതുപ്രവർത്തകരും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ നിരവധിയാളുകളാണ് വന്ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചത്.മാതാപിതാക്കൾ, മറ്റു ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വന്ദനയുടെ കോളേജിലേക്ക് പുറപ്പെട്ടു. മറ്റു സുഹൃത്തുക്കളും ആരോഗ്യപ്രവർത്തകരും അസീസിയ കോളേജിലേക്ക് എത്തുമെന്നാണ് വിവരം.

മൃതദേഹം കൊണ്ടുപോകുന്നതിൽ അടക്കം കാലതാമസം ഉണ്ടാകുമെന്ന് കരുതി തിരുവനന്തപുരത്ത് വളരെ വേഗത്തിലാണ് പൊതുദർശനം പൂർത്തിയാക്കിയത്. നിരവധി ആളുകളാണ് വന്ദനയെ ഒരുനോക്കു കാണാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ മോർച്ചറിക്കു മുന്നിൽ തടിച്ചുകൂടിയത്. കൊല്ലത്തെ പൊതുദർശനത്തിന് ശേഷം വന്ദനയുടെ മൃതദേഹം ജന്മനാടായ കോട്ടയം കടുത്തുരുത്തിയിലേക്ക് കൊണ്ടുപോകും.

article-image

zcxdcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed