കമ്പിപ്പാരകൊണ്ട് വയോധികയുടെ കാല്‍ തല്ലിയൊടിച്ചു

ബാലരാമപുരത്ത് മുഖം മറച്ചെത്തിയ ആള്‍ വയോധികയുടെ കാല്‍ തല്ലിയൊടിച്ചു. ആറാലുംമൂട് തലയല്‍ പുന്നക്കണ്ടത്തില്‍ വാസിന്തിക്ക്(63) നേരെയാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ച രാവിലെ ആറിനാണ് സംഭവം. സമീപത്തെ പാല്‍ സൊസൈറ്റിലേയ്ക്ക് പോകുകയായിരുന്ന വാസന്തിയെ അജ്ഞാതന്‍ കമ്പിപ്പാരകൊണ്ട് ആക്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപെട്ടു. കാലിന് ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. ഒന്നിലേറെ തവണ അടിയേറ്റ് കാല്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞയിടെ വാസന്തിയെ ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഈ ഫോണ്‍ നമ്പറും സ്ഥലത്തെ സിസിടിവിയിലെ ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
fghfghdfg