ദുബായ് ദെയ്റ ഫിർജ് മുറാറിൽ വൻ തീപിടിത്തം; രണ്ട് മലയാളികൾ ഉൾപ്പടെ 15 പേർ മരിച്ചു

ദുബായിൽ വൻ തീപിടിത്തം. രണ്ട് മലയാളികളും രണ്ട് തമിഴ്നാട് സ്വദേശികളും രക്ഷാപ്രവർത്തകരും ഉൾപ്പടെ 15 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടൻ റിജേഷ്(37), ഭാര്യ ജിഷി(32) എന്നിവരാണ് മരിച്ച മലയാളികൾ. മരിച്ചവരിൽ പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും ഉൾപ്പെടുന്നു.
ദെയ്റ ഫിർജ് മുറാറിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പുക ശ്വസിച്ചാണ് റിജേഷിന്‍റെയും ഭാര്യയുടെയും മരണം. ഇവരുടെ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് തീപിടത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
dfhdr