യുഎഇയിൽ ചിക്കനും കോഴി മുട്ടയ്ക്കും അനുവദിച്ചതിൽ കൂടുതൽ വില വർധിപ്പിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ


ചിക്കനും കോഴി മുട്ടയ്ക്കും അനുവദിച്ചതിൽ കൂടുതൽ വില വർധിപ്പിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്നു /യുഎഇ സാമ്പത്തിക മന്ത്രാലയം. 13% വില വർധനയ്ക്ക് അധികൃതർ അനുമതി നൽകിയിരുന്നെങ്കിലും ഇതു മറികടന്നാണു വിപണികളിൽ വില കൂടിയത്.

കോഴിമുട്ടയുടെ വില 35 ശതമാനവും ചിക്കൻ വില 28 ശതമാനവും വരെ വർധിച്ചു. പരിധിവിട്ട വില വർധന നിയമ ലംഘനമാണെന്ന് മന്ത്രാലയം അറിയിച്ചു. 13 ശതമാനത്തിൽ കൂടുതൽ വില കൂട്ടുന്ന സ്ഥാപനങ്ങൾക്ക് ആദ്യ ഘട്ടത്തിൽ 10000 ദിർഹത്തിൽ കുറയാത്ത പിഴ ഈടാക്കും. നിയമലംഘനം ആവർത്തിച്ചതായി വ്യക്തമായാൽ 2 ലക്ഷം ദിർഹം വരെ പിഴ ചുമത്തും.

വില വർധനയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ വിശദാംശങ്ങൾ മന്ത്രാലയം വൈകാതെ വെളിപ്പെടുത്തും. ചിക്കനും കോഴിമുട്ടയ്ക്കും വിപണികളിൽ പരിധി വിട്ടു വില കൂടിയെന്ന പരാതികളുടെ നിജസ്ഥിതി അറിയാനും നിയമലംഘനം പിടികൂടാനും മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധന തുടങ്ങി.

റമസാനിൽ മാത്രം 300 പരിശോധനകൾ രാജ്യത്തു പൂർത്തിയാക്കും. സൂഖുകളിലും ഗ്രോസറികളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങളെല്ലാം പരിശോധനയുടെ പരിധിയിലാണ്. ചിക്കനും കോഴിമുട്ടയും ഉൾപ്പെടെ 365 ഉൽപന്നങ്ങളുടെ ഔദ്യോഗിക വിലവിവരപ്പട്ടിക മന്ത്രാലയം  വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തി.

ഇതു പരിശോധിച്ച് വില താരതമ്യം ചെയ്യാൻ ജനങ്ങൾക്ക് സാധിക്കും. ഇതിൽ കൂടുതൽ ഈടാക്കിയാൽ പരാതിപ്പെടാം. വ്യാപാര രംഗത്തെ ഏതുതരം നിയമ ലംഘനങ്ങളും 800 1222 നമ്പറിൽ അറിയിക്കാം. കോഴിത്തീറ്റ വില വർധന, ഗതാഗത നിരക്കിലെ വ്യത്യാസം, ഇതര അസംസ്കൃത വസ്തുക്കൾക്കുള്ള വില വർധന എന്നിവയാണ് ചിക്കൻ, കോഴിമുട്ട വിലയിൽ പ്രതിഫലിക്കുന്നത് എന്നാണ് വിതരണക്കമ്പനികളുടെ വിശദീകരണം.

article-image

drtdry

You might also like

  • Straight Forward

Most Viewed