ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ എട്ട് വയസുകാരൻ മുങ്ങി മരിച്ചു

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ കുട്ടി മരിച്ചു. തമിഴ്നാട് കൃഷ്ണഗിരി അണ്ണാനഗർ മത്തൂർ സ്വദേശി രാജേഷിന്‍റെ മകൻ മോനിഷ് (എട്ട്) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടി പരിക്കേൽക്കാതെ രക്ഷപെട്ടു. ഉച്ചയ്ക്ക് ഒന്നോടെയാണ് വെറ്റിലപ്പാറ പാലത്തിന് സമീപം തമിഴ്നാട് സ്വദേശികളായ രണ്ട് കുട്ടികൾ കുളിക്കാനിറങ്ങിയത്.
ശബരിമല തീർഥാടനത്തിന് എത്തിയ സംഘം അതിരപ്പിള്ളിയിലേക്ക് പോയി മടങ്ങുന്നതിനിടയിൽ വെറ്റിലപ്പാറപ്പാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.
ç√fghxd