സിറിയയും സൗദിയും നയതന്ത്രചർച്ചകൾ നടത്തി


സിറിയൻ വിദേശകാര്യമന്ത്രി ഫൈൽ മിക്ദാദും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും തമ്മിൽ നയതന്ത്രചർച്ചകൾ നടത്തി. ജിദ്ദയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. 2011ന് ശേഷം ഇതാദ്യമായാണ് സിറിയൻ വിദേശകാര്യമന്ത്രി സൗദിലെത്തുന്നത്. സിറിയൻ പ്രതിസന്ധിക്ക് രാഷ്ട്രീയപരിഹാരമുണ്ടാക്കാൻ സൗദിയുടെ പിന്തുണ ഫൈസൽ ബിൻ ഫർഹാൻ വാഗ്ദാനം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ തീരുമാനിച്ചതായും വിദേശകാര്യമന്ത്രിമാർ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

2011−ൽ സിറിയയിൽ ആഭ്യന്തര സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെ സൗദിയുമായുള്ള മന്ത്രിതല ബന്ധം മുറിഞ്ഞിരുന്നു. അതിനുശേഷം ആദ്യമായാണ് സിറിയൻ വിദേശകാര്യമന്ത്രി സൗദിയിലെത്തുന്നത്.

article-image

awrar

You might also like

  • Straight Forward

Most Viewed