എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്; ദുബൈ−കോഴിക്കോട് യാത്ര മുടങ്ങി


ദുബൈ വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ പാമ്പ്. ഇതെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കി. എന്നാൽ, മണിക്കൂറുകൾ കഴിഞ്ഞിട്ടും യാത്രക്കാരെ മറ്റൊരു വിമാനത്തിൽ നാട്ടിലെത്തിക്കാൻ നടപടിയെടുത്തിട്ടില്ല. ശനിയാഴ്ച പുലർച്ച 2.20ന് ടെർമിനൽ രണ്ടിൽ നിന്ന് പുറപ്പെണ്ടേണ്ട വിമാനത്തിലാണ് പാമ്പിനെ കണ്ടത്. യാത്രക്കാർ വിമാനത്തിലേക്ക് കയറാൻ ഒരുങ്ങുമ്പോഴായിരുന്നു പാമ്പിനെ കണ്ടത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കിയ ശേഷം ഹോട്ടലിലേക്ക് മാറ്റി. സന്ദർശക വിസക്കാർ വിമാനത്താവളത്തിനുള്ളിൽ തന്നെ തുടരുകയാണ്. 

എപ്പോൾ വിമാനം പുറപ്പെടുമെന്ന് വ്യക്തമായ വിവരം നൽകാത്തതിനാൽ യാത്രക്കാർ ദുരിതത്തിലാണ്. അടിയന്തരമായി നാട്ടിൽ എത്തേണ്ടവരും ഇക്കൂട്ടത്തിലുണ്ട്. പാമ്പിനെ ഇതുവരെ പിടികൂടാൻ കഴിയാത്തതാണ് വിമാനം വൈകാൻ കാരണമെന്ന് പറയുന്നു. പാമ്പ് എത്തിയത് എങ്ങിനെയാണെന്നോ എവിടെ നിന്നാണെന്നോ വ്യക്തമല്ല.

article-image

yfrtyfr

You might also like

  • Lulu Exchange
  • Straight Forward

Most Viewed