ദുബായിൽ സെക്കൻഡ് ഹാൻഡ് കാറിന് ആവശ്യക്കാർ ഏറുന്നു ; വില കൂട്ടി വിപണിയും
ദുബായിൽ ആവശ്യക്കാർ കൂടിയതോടെ സെക്കൻഡ് ഹാൻഡ് കാർ വിൽപനയിൽ കുതിപ്പ്. വിപണിയിൽ 2 വർഷമായി ഈ 'ട്രെൻഡ്' നിലനിൽക്കുന്നതിനാൽ പല മോഡലുകൾക്കും വിലകൂടിയതായി ഓട്ടമൊബീൽ മേഖലയിലുള്ളവർ പറയുന്നു. വിപണിയിൽ പുതിയ മോഡലുകൾ എത്താൻ വൈകിയതും യൂസ്ഡ് കാറുകളുടെ സ്വീകാര്യത കൂട്ടി സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 15 ശതമാനത്തിലേറെ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്. കോവിഡിനെ തുടർന്നുള്ള തൊഴിൽ അനിശ്ചിതത്വം മൂലം പലരും വലിയ വാഹനങ്ങൾ ഒഴിവാക്കിയതോടെയാണ് യൂസ്ഡ് കാർ വിപണി സജീവമായത്. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങിയവർ കിട്ടിയ വിലയ്ക്കു വാഹനങ്ങൾ ഒഴിവാക്കി. പ്രമുഖ കമ്പനികളുടെ, കാര്യമായ അറ്റകുറ്റപ്പണിയില്ലാത്ത വാഹനങ്ങൾ കുറഞ്ഞനിരക്കിൽ കിട്ടി. എന്നാൽ അനിശ്ചിതത്വം മാറിത്തുടങ്ങിയതോടെ വിലയും ഉയർന്നു.


