കേരളത്തിൽ സ്വർണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു. ഒറ്റയടിക്ക് പവന് 800 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,440 രൂപയായി. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 4,680 രൂപയായി ഉയർന്നു.
ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയർന്ന വിലയാണ് ഇന്നത്തേത്. ഏതാനും ദിവസമായി സ്വർണ വില കൂടിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച 36080 രൂപയായിരുന്നു പവൻ വില. ഒരാഴ്ച കൊണ്ട് 1360 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിലും സ്വർണ വില ഉയർന്നു വരികയാണ്. ഈ വ്യത്യാസമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
സംസ്ഥാനത്തെ വെള്ളി വിലയിലും നേരിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 66.90 രൂപയാണ് ഇന്നത്തെ വില. എട്ട് ഗ്രാം വെള്ളിയ്‌ക്ക് 535.20 രൂപയാണ് വില. പത്ത് ഗ്രാം വെള്ളിക്ക് 669 രൂപയും ഒരു കിലോഗ്രാമിന് 66,900 രൂപയുമാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 66,800 രൂപയായിരുന്നു വില.


