ഖത്തറിൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് ഹോട്ടൽക്വാറന്റൈൻ വേണ്ട


 


ഖത്തറില്‍ 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഹോട്ടല്‍ ക്വാറന്‍റൈന്‍ ഒഴിവാക്കി. വാക്സിനെടുത്ത മാതാപിതാക്കള്‍ക്കൊപ്പം വരുന്ന കുട്ടികള്‍ക്ക് ഹോം ക്വാറന്‍റൈന്‍ മതിയാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറില്‍ ജൂലൈ 12 മുതല്‍ നിലവില്‍ വരുന്ന ക്വാറന്‍റൈന്‍ ഇളവുകളില്‍ ആരോഗ്യ മന്ത്രാലയം കൂടുതല്‍ വ്യക്തത വരുത്തി. ഇന്ത്യയുള്‍പ്പെടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്നും വരുന്ന വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാക്കള്‍ക്കൊപ്പമുള്ള 17 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഹോട്ടല്‍ ക്വാറന്‍റൈന്‍ ആവശ്യമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed