കോ​മ​ൺവെ​ൽ‍​ത്ത് ഗെ​യിം​സ് ഇ​ന്ത്യ ഉ​ൾ‍​പ്പെ​ടെ ആ​റ് വ​നി​താ ക്രി​ക്ക​റ്റ് ടീ​മു​ക​ൾ‍​ക്ക് നേ​രി​ട്ട് യോ​ഗ്യ​ത


ദുബായ്: 2022ലെ കോമൺവെൽ‍ത്ത് ഗെയിംസ് ഇന്ത്യ ഉൾ‍പ്പെടെ ആറ് വനിതാ ക്രിക്കറ്റ് ടീമുകൾ‍ക്ക് നേരിട്ട് യോഗ്യത. റാങ്കിംഗിൽ ആദ്യ ആറു സ്ഥാനങ്ങളിലുള്ള ടീമുകൾക്കാണ് യോഗ്യത ലഭിച്ചതെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ‌(ഐസിസി) അറിയിച്ചു. യോഗ്യത റൗണ്ട് നടത്തി ബാക്കിയുള്ള ടീമുകളെ തെരഞ്ഞെടുക്കുമെന്നും ഐസിസി അറിയിച്ചു. ഇംഗ്ലണ്ടിലെ ബിർ‍മിംഗ്ഹാമിലാണ് കോമൺവെൽ‍ത്ത് ഗെയിംസ് അരങ്ങേറുക. 

ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ഇന്ത്യ, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍ എന്നീ ആറ് രാജ്യങ്ങൾക്കാണ് നേരിട്ട് യോഗ്യത ലഭിച്ചത്. 2019−ലാണ് വനിത ക്രിക്കറ്റിനെ കോമൺവെൽ‍ത്ത് ഗെയിംസിൽ‍ ഉൾ‍പ്പെടുത്തുന്നതായി പ്രഖ്യാപനം വന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed