സ്പുടിനിക് വാക്സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാം

മോസ്കോ: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച റഷ്യയുടെ സ്പുടിനിക് വി കോവിഡ് വാക്സിന്‍റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ഇന്ത്യക്ക് തീരുമാനിക്കാമെന്ന് വാക്സിൻ വികസിപ്പിച്ച ഗമലേയ റിസർച്ച് സെന്‍റർ. രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള 21 ദിവസം (മൂന്ന് ആഴ്ച) ആണെങ്കിലും ഇത് മൂന്ന് മാസം വരെ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും ഗമലേയ നാഷണൽ റിസർച്ച് സെന്‍റർ ഡയറക്ടർ അലക്സാണ്ടർ ജിൻസ്ബർഗ് പറഞ്ഞു.
ഇടവേള വർദ്‍ധിപ്പിക്കുന്നത് വാക്സിന്‍റെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്നാണ് ജിൻസ്ബർഗ് പറയുന്നത്. രണ്ടാമത്തെ ഡോസ് വൈകുന്നത് ചില സന്ദർഭങ്ങളിൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.