റമദാനിലെ ഇഫ്താർ‍ സമയങ്ങളിൽ‍ സൗജന്യ വാഹന പാർ‍ക്കിങ് പ്രഖ്യാപിച്ച് ദുബൈ


ദുബൈ: ദുബൈയിൽ‍ റമദാനിലെ ഇഫ്താർ‍ സമയങ്ങളിൽ‍ സൗജന്യ വാഹന പാർ‍ക്കിങ് പ്രഖ്യാപിച്ചു. വൈകിട്ട് ആറ് മണി മുതൽ‍ രാത്രി എട്ട് വരെയായിരിക്കും സൗജന്യ പാർ‍ക്കിങ്. ശനിയാഴ്ച മുതൽ‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ‍ വൈകിട്ട് ആറ് വരെയും രാത്രി എട്ട് മുതൽ‍ അർ‍ധരാത്രി 12 മണി വരെയും പാർ‍ക്കിങിന് ഫീസ് നൽ‍കണമെന്ന് ആർ‍ടിഎ അറിയിച്ചു. 

എന്നാൽ‍ ടി−കോമിൽ‍(പാർ‍ക്കിങ് കോഡ്−എഫ്)രാവിലെ എട്ട് മുതൽ‍ വൈകിട്ട് ആറ് വരെ മാത്രമെ പാർ‍ക്കിങ് ഫീസ് നൽ‍കേണ്ടതുള്ളൂ. എന്നാൽ‍ മൾ‍ട്ടി ലൈവൽ‍ പാർ‍ക്കിങുകളിൽ‍ 24 മണിക്കൂറും ഫീസ് അടയ്ക്കണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed