ദുബൈയിൽ ആദ്യമായി വനിതാ ജനറൽ ഡ്യൂട്ടി പൊലീസ് ഓഫീസറെ നിയമിച്ചു
ദുബൈ: ദുബൈയിൽ ആദ്യമായി വനിതാ ജനറൽ ഡ്യൂട്ടി പൊലീസ് ഓഫീസറെ നിയമിച്ചു. ദുബൈയിലെ നായിഫ് പൊലീസ് സ്റ്റേഷനിലാണ് ആദ്യ വനിതാ ഡ്യൂട്ടി പൊലീസ് ഓഫീസറായി ലെഫ്റ്റനന്റ് നൗഫ് ഖാലിദ് അഹ്‍ലി നിയമിക്കപ്പെട്ടത്.
ദുബൈ പൊലീസ് അക്കാദമിയിൽ നിന്നാണ് ലെഫ്. നൗഫ് ഖാലിദ് അഹ്‍ലി ബിരുദം നേടിയത്. ദുബൈ പൊലീസിന്‍റെ ലോകോത്തര നേട്ടങ്ങൾക്ക് നന്ദി പറഞ്ഞ ലെഫ്. നൗഫ്, ആഗോള പ്രശസ്തി നേടിയ ദുബൈ പൊലീസിൽ പ്രവർത്തിക്കാന്‍ സാധിക്കുന്നതിന്‍ അഭിമാനമുണ്ടെന്ന് കൂട്ടിച്ചേർത്തു.

