മ​നു​ഷ്ക് ഹി​ര​ണി​ന്‍റെ കൊ​ല​പാ​ത​ക​ം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ


മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്‍റെ ഉടമ മനുഷ്ക് ഹിരണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പോലീസുകാരൻ ഉൾപ്പടെ രണ്ടു പേരെയാണ് മഹാരാഷ്ട്ര ആന്‍റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) പിടികൂടിയത്. അറസ്റ്റിലായ പോലീസുകാരൻ വിനായക് ഷിൺഡെ നിലവിൽ സസ്പെൻഷനിലാണ്. 

നരേഷ് ഗോറെയാണ് അറസ്റ്റിലായ രണ്ടാമൻ. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാൾക്ക് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതക കേസ് കേന്ദ്രസർക്കാർ എൻഐഎക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed