കേരളത്തിലെ മൂന്ന് ജില്ലകളിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും മഴയ്ക്കും സാധ്യത. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ഈ മാസം 25 വരെ തുടരാനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത നിർദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

