കോവിഡ്; ദുബൈയില്‍ 24 മണിക്കൂറിനിടെ 4 മരണം


അബുദാബി: യുഎഇയില്‍ ശനിയാഴ്ച 1,141 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 672 പേര്‍ രോഗമുക്തി നേടി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

141,032 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 137,608 പേരും ഇതിനോടകം രോഗമുക്തരായി. 514 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്. നിലവില്‍ രാജ്യത്ത് 2,910 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 132,374 കൊവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തിയിട്ടുണ്ട്. ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 1.4 കോടിയോളമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed