യുഎഇയിൽ കോവിഡിനെതിരെ പോരാടിയ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം
ദുബൈ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകരുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ. 700 കുട്ടികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. യുഎഇയിലെ സർക്കാർ സ്‌കൂളുകളിൽ 12−ാം ക്ലാസ്സ് പൂർത്തിയാക്കുംവരെ ഇവർക്ക് സൗജന്യ വിദ്യാഭ്യാസം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊറോണ പ്രതിരോധത്തിനായി ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചാണ് യുഎഇയുടെ നടപടി.

