ഐ.പി.എല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസീസ് താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ


മുംബൈ: ഐപിഎല്ലിനെത്തുന്ന ഇംഗ്ലണ്ട്, ഓസ്‌ട്രേലിയൻ‍ താരങ്ങൾക്ക് ക്വാറന്റൈൻ വേണ്ടെന്ന് ബിസിസിഐ അറിയിച്ചു. നേരത്തെ എല്ലാ താരങ്ങലും ക്വാറന്റൈനിൽ പ്രവേശിക്കണമെന്നായിരുന്നു ചട്ടം. എന്നാൽ ഈ തീരുമാനം ബിസിസിഐ പിൻ‍വലിക്കുകയായിരുന്നു. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടി20 പരന്പര സെപ്റ്റംബർ 16നാണ് അവസാനിക്കുന്നത്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലും ആരംഭിക്കും. 

പരന്പര കഴിഞ്ഞ് യുഎഇലെത്തുന്ന താരങ്ങൾ ക്വാറന്റൈനിൽ പ്രവേശിച്ചാൽ തുടക്കത്തിലെ മത്സരങ്ങൾ നഷ്ടമാകുമായിരുന്നു. ഇതൊഴിവാക്കാൻ‍ വേണ്ടിയിട്ടാണ് ക്വാറന്റൈൻ വേണ്ടെന്ന നിർദ്ദേശം നൽകിയത്. ഇതോടെ താരങ്ങൾക്ക് ആദ്യ മത്സരങ്ങളിൽ തന്നെ കളിക്കാൻ കഴിയും. ഇപ്പോൾ ഇംഗ്ലീഷ്, ഓസീസ് താരങ്ങൾ ബയോ സെക്യൂർ ബബിളിലാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ അപകടമൊന്നുമില്ലെന്നാണ് ബിസിസിഐ വിലയിരുത്തുന്നത്.

ഈ താരങ്ങളെല്ലാം ചാർട്ടേഡ് വഴി യുഎഇയിലെത്തും. എന്നാൽ യുഎഇയിലേക്ക് പ്രവേശിക്കുന്നതിന്റെ മൂന്ന് ദിവസത്തിനുള്ളിൽ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമെ താരങ്ങൾക്ക് യുഎഇയിൽ‍ പ്രവേശിക്കാനാവൂ. ഇനി പോസിറ്റീവായാൽ‍ രാജ്യത്ത് പ്രവേശിച്ച ശേഷം ടെസ്റ്റ് നടത്തേണ്ടതുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed