വിമാന യാത്രയ്ക്കിടെ കോവിഡ്-19 സ്ഥിരീകരിച്ചാൽ ചിക്തിസാ ചിലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്


ദുബൈ: വിമാന യാത്രയ്ക്കിടെ കോവിഡ്-19 സ്ഥിരീകരിച്ചാൽ ചിക്തിസാ ചിലവ് ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി എമിറേറ്റ്സ് എയർലൈൻസ്. 1.3 കോടി രൂപ വരെ (ആറുലക്ഷത്തിലേറെ ദിർഹം) ചികിത്സയ്ക്കു വേണ്ടി ചിലവഴിക്കുമെന്നാണ് വാഗ്ദാനം. ഒക്ടോബർ 31വരെ എമിറേറ്റ്‌സ് എയർലൈനിൽ ടിക്കറ്റ് ബുക്കുചെയ്ത് യാത്രചെയ്യുന്നവർക്കാണ് പുതിയ ഓഫർ. യാത്രയ്ക്കിടെ കോവിഡ് ബാധിച്ചാൽ 1,30,49,000 രൂപ (ഏകദേശം 6,40,000 ദിർഹം) മെഡിക്കൽ ചിലവിനത്തിൽ ഇൻഷുറൻസായാണ് എമിറേറ്റ്‌സ് നൽകുന്നത്.

രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകുമെന്നും പ്രഖ്യാപനമുണ്ട്. അതേസമയം ഇൻഷൂറൻസിനായി യാത്രാക്കരിൽ നിന്നും പണം ഈടാക്കില്ല. രോഗബാധയുണ്ടാകുന്നവർക്ക് 14 ദിവസത്തേക്ക് പ്രതിദിനം 100 യൂറോവെച്ച് (ഏകദേശം 8600 രൂപ) ക്വാറന്റീൻ ചെലവുകൾക്ക് നൽകുമെന്നും പ്രഖ്യാപനമുണ്ട്.

ഇൻഷൂറൻസിനായി പ്രത്യേക രജിസ്ട്രേഷനും ആവശ്യമില്ല. എമിറേറ്റ്സിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഈ സേവനം ലഭ്യമാക്കുമെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. യാത്രചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ഓഫറിന് സാധുതയുണ്ടാവുക. യാത്രചെയ്യുന്ന ദിവസം മുതൽ 31 ദിവസത്തേക്കാണ് ഓഫറിന് സാധുതയുണ്ടാവുക. ഉപഭോക്താക്കൾ ലക്ഷ്യസ്ഥാനത്തെത്തി അവിടെനിന്ന്‌ മറ്റൊരുസ്ഥലത്തേക്ക് യാത്രചെയ്താലും ഈ സേവനം പ്രയോജനപ്പെടുത്താം. വിവരങ്ങൾക്ക്: www.emirates.com/COVID19assistance.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed