കൊവിഡ് 19: അവശ്യ സർവ്വീസുകളിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ
അബുദാബി: കൊവിഡ് 19 നെതിരെ പോരാടുന്ന അവശ്യ സർവ്വീസുകളിൽ ജോലി ചെയ്യുന്നവർക്ക് ബോണസ് പ്രഖ്യാപിച്ച് യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ആരോഗ്യ, പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ ജോലി ചെയ്യുന്നവരാണ് ബോണസിന് അർഹരാവുക.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിൽ സ്വദേശികളും വിദേശികളും ഒരുപോലെ രാജ്യത്തിനൊപ്പം നിന്നെന്ന് ഷെയ്ഖ് മുഹമ്മദ് അനുമോദിച്ചു.

