ഹ്രസ്വ സന്ദർശനത്തിന് കേരളത്തിൽ വരുന്നവർ എട്ടാം ദിവസം മടങ്ങണം; അല്ലെങ്കിൽ കേസ്


തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ മാറ്റങ്ങൾ വരുത്തി സംസ്ഥാന സർക്കാർ. ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം നാൾ മടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ പുതിയ മാർഗരേഖ. പരീക്ഷകൾക്കെത്തുന്നവർ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്പ് എത്തി, മൂന്നു ദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവിൽ പറയുന്നു. ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങൾ‍ക്കെത്തുന്നവർക്കാണ് കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. 

കേരളത്തിൽ എത്തുന്നവർ പൊതുഇടങ്ങളോ ആശുപത്രികളോ സന്ദർശിക്കാൻ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സന്പർക്കം പാടില്ലെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു. സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാരിന്‍റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ കേരളത്തിൽ കൂടുതൽ നാൾ തങ്ങിയാൽ ബന്ധപ്പെട്ടവർക്കെതിരേ കേസെടുക്കും. ബന്ധപ്പെട്ട സ്ഥാപനം, കന്പനി തുടങ്ങിയവർക്കെതിരെയാകും കേസെടുക്കുകയെന്നും മാർഗനിർദേശത്തിൽ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed