യുഎഇയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
അബുദാബി: കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി യുഎഇയിൽ മരിച്ചു. പത്തനംതിട്ട ഇടപെരിയാരം സ്വദേശി പ്രകാശ് ലക്ഷ്മൺ (52) ആണ് അബുദാബിയിൽ മരിച്ചത്. അബുദാബി എൻപിസിസി കന്പനിയിൽ 14 വർഷമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഫാബ്രിക്കേഷൻ യൂണിറ്റിന്‍റെ ഫോർമാനാണ്.

