സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ കാമ്പയിൻ റിഫ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു


മനാമ: ‘സന്തുഷ്ട കുടുംബം സുരക്ഷിത സമൂഹം’ എന്ന പ്രമേയവുമായി ഫ്രൻറ്സ് സോഷ്യൽ അസോസിയേഷൻ ആരംഭിച്ച കാമ്പയിെൻറ ഭാഗമായി റിഫ ഏരിയ 
സംഘടിപ്പിച്ച കുടുംബ സംഗമം പ്രമുഖ മനശ്ശാസ്ത്ര വിദഗ്ധനും ഫാമിലി കൗൺസിലറുമായ ഡോ. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. കുടുംബാംഗങ്ങൾ തമ്മിൽ പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുകയും ചെയ്താൽ തന്നെ  കുടുംബാന്തരീക്ഷം കലുഷിതമാവാതെ മുന്നോട്ട് കൊണ്ടു പോകാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതേ പോലെ മാതാപിതാക്കളുടെ ഉപദേശ നിർദ്ദേശങ്ങളല്ല അവരുടെ ജീവിതമാണ് മക്കൾ അനുകരിക്കാൻ  ശ്രമിക്കുകയെന്ന കാര്യം രക്ഷിതാക്കൾ ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് ഇന്ത്യ പ്രസിഡൻറ് യൂനുസ് സലീം കാമ്പയിൻ പ്രമേയം വിശദീകരിച്ചു.
 

article-image
ബഹ്റൈനിൽ അടുത്ത കാലത്ത് വർദ്ധിച്ചു വരുന്ന ആത്മഹത്യകൾ, ഹൃദയാഘാത മരണങ്ങൾ, കുട്ടികളിലടക്കമുള്ള വർധിച്ച ലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വെസ്റ്റ് റിഫ ദിശ സെൻറർ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാജിദ് നരിക്കുനി അധ്യക്ഷത വഹിക്കുകയും കെ.കെ. മുനീർ സ്വാഗതമാശംസിക്കുകയും മൂസ കെ.ഹസൻ നന്ദിയും പറഞ്ഞു. അബ്ദുന്നാസർ, അബ്ദുൽ ഹഖ്, മഹ്മൂദ് മായൻ, ഫസ്ലുറഹ്മാൻ, ഇൽയാസ് ശാന്തപുരം, ബുഷ്റ റഹീം, ലുലു ഹഖ് എന്നിവർ നേതൃത്വം നൽകി. പി.എം. അഷ്റഫ് പരിപാടി നിയന്ത്രിച്ചു.
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed