ഡ്രൈവർക്ക് ലൈസൻസില്ലെങ്കിൽ വാഹനഉടമയും കുടുങ്ങും


അബുദാബി:  ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് നിരീക്ഷണം ശക്തമാക്കി. കൗമാരക്കാരും ലൈസൻസില്ലാത്ത വീട്ടമ്മമാരും വാഹനമോടിച്ച് അപകടം വരുത്തുന്ന സാഹചര്യത്തിലാണിത്. ലൈസൻസില്ലാത്ത കൗമാരക്കാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ട് അടുത്തിടെ  4 പേർ മരിച്ചിരുന്നു.  15 വയസ്സുകാരനും ഇളയ സഹോദരിമാരും കുട്ടികളുടെ പരിചാരകയുമാണ് മരിച്ചത്. അമിത വേഗത്തിലോടിയ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചു മറിയുകയായിരുന്നു.  സ്വന്തം ജീവനു മാത്രമല്ല, റോഡിലിറങ്ങുന്ന നിരപരാധികൾക്കും ഇവർ ഭീഷണിയാണെന്നു പോലീസ് ചൂണ്ടിക്കാട്ടി. ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കും വാഹന ഉടമയ്ക്കുമെതിരെ നടപടി സ്വീകരിക്കും.അപകടങ്ങൾ കൂടുന്നതിനാൽ നിലവിലുള്ള ശിക്ഷയിൽ മാറ്റം വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നിലവിൽ മൂന്ന് മാസം തടവും 5,000 ദിർഹം പിഴയുമാണ് ഫെഡറൽ ട്രാഫിക് നിയമപ്രകാരമുള്ള ശിക്ഷ.  ഈ വർഷം 6 മാസത്തിനിടെ ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിച്ച 68 പേരെ പിടികൂടി. ഇവരിൽ 17 പേർ കൗമാരക്കാരാണ്. ആഘോഷാവസരങ്ങളിലും അവധി ദിവസങ്ങളിലുമാണ് നിയമലംഘനങ്ങൾ കൂടുന്നതെന്നും വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed