നൂന്‍ അവാര്‍ഡിന്​ ക​ലാ​കാ​രി​ക​ളെ ഷാ​ര്‍​ജ വി​ളി​ക്കു​ന്നു


ഷാര്‍ജ: ഷാര്‍ജ ലേഡീസ് ക്ലബിലെ കൊളാഷ് ടാലന്‍റ് സെന്‍റര്‍  കലാകാരികളെയും വനിതാ ഫോട്ടോഗ്രാഫര്‍മാരെയും ക്ഷണിക്കുന്നു- അവരുടെ പെയിന്‍റിങുകള്‍, ഫോട്ടോഗ്രാഫുകള്‍, ഡിജിറ്റല്‍ കലാസൃഷ്ടികള്‍ എന്നിവ നൂണ്‍ ആര്‍ട്സ് അവാര്‍ഡിെന്‍റ മൂന്നാം പതിപ്പിന് സമര്‍പ്പിക്കാന്‍.

പുനരുജ്ജീവനത്തിെന്‍റ പുതിയ കഥകള്‍ക്കും ജീവിതത്തിനും ഇടയിലെ ശക്തമായ വികാരങ്ങള്‍ പുറത്തെടുക്കാന്‍ മഴയ്ക്ക് ശക്തിയുണ്ടെന്നും അതു കൊണ്ടാണ് 'മഴക്ക് ശേഷം'എന്ന തീമില്‍ പരിപാടി സംഘടിപ്പിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.18 നും 40 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ജൂലൈ എട്ടിന് രജിസ്ട്രേഷന്‍ ആരംഭിച്ചു.

noongallery@slc.ae എന്ന ഈമെയില്‍ വിലാസത്തിലോ 065067733 എന്ന ഫോണ്‍ നമ്ബറിലോ വിളിച്ച്‌ രജിസ്ട്രേഷന്‍ നടത്താം. 25 നും 40 നും ഇടയില്‍ പ്രായമുള്ള വിജയികള്‍ക്ക് നൂണ്‍ ആര്‍ട്ടിസ്റ്റ് അവാര്‍ഡായി 10,000 ദിര്‍ഹം വീതവും 18 മുതല്‍ 24 വയസ് വരെയുള്ളവര്‍ക്ക് നൂണ്‍ റൈസിംഗ് സ്റ്റാര്‍ പുരസ്ക്കാരമായി 5,000 ദിര്‍ഹം വീതവും ലഭിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed