ദുബായ് എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തില്‍
ദുബായ്: ദുബായ് എക്സ്പോയ്ക്കുള്ള പല പദ്ധതികളും അന്തിമഘട്ടത്തിലേക്ക്. എക്സ്പോ വേദിക്കു സമീപത്തു കൂടിയുള്ള റൂട്ട് 2020 മെട്രോ പാത ഏറെക്കുറെ പൂര്‍ത്തിയായി. ഇതുവഴി മണിക്കൂറില്‍ 44,000 പേര്‍ക്കു യാത്ര ചെയ്യാന്‍ കഴിയും. എക്സ്പോ വേദിയിലേക്കും തിരികെയുമുള്ള യാത്രയ്ക്കും പാര്‍ക്കിങ്ങിനുമുള്ള സമഗ്ര രൂപരേഖ തയ്യാറാക്കിയതായി പബ്ലിക് ട്രാന്‍സ്പോര്‍ട് ഏജന്‍സി സിഇഒ: അഹമ്മദ് ഹാഷിം ബഹ്റൂസിയാന്‍ അറിയിച്ചു.
എക്സ്പോ വേദിയുടെ 3 പ്രവേശന കവാടങ്ങള്‍, മെട്രോ സ്റ്റേഷന്‍ എന്നിവയോടനുബന്ധിച്ചു 30,000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാകും. പ്രധാന മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്‍പ്പെടെ എക്സ്പോ വേദിയിലേക്ക് 15 മിനിറ്റ് ഇടവിട്ട് 724 ബസുകള്‍ സര്‍വീസ് നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

